• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരുണിന്റെ നിയമനം: സമഗ്ര അന്വേഷണത്തിനു ശുപാര്‍ശ

  • By Nisha Bose

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐടിസി) ഡയറക്ടറായി നിയമിച്ചതിനെ കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ട്. ഐടി വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനാണ് സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കിയത്.

അരുണിന്റെ നിയമനം നിലവില്‍ വിഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മറ്റേതെങ്കിലും അന്വേഷണത്തിന് ഇതു തടസ്സമാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2ജി സ്‌പെക്ട്രം അഴിമതി ഒരേസമയം സിബിഐയും ജെപിസിയും അന്വേഷിക്കുന്നുണ്ട്. അതിനാല്‍ അരുണിനെതിരെ ഉള്ള ആരോപണവും ഒരേസമയെ രണ്ടു സമിതികള്‍ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി പികെ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കു കൈമാറിയിട്ടുണ്ട്. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് മന്ത്രിസഭ തീരുമാനിച്ചേക്കും. അരുണ്‍കുമാറിനെ ഐടിസി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്‌.

English summary
Additional Chief Secretary recommended deep enquiry on allegation against the son of VS Acuthanathan, VA Arun Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X