കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ട്: സഹസംവിധായകന്‍ നിരീക്ഷണത്തില്‍

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: കല്ലായി പാലത്തിനു സമീപം കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു ചലച്ചിത്ര സഹസംവിധായകന്‍ നിരീക്ഷണത്തില്‍. കോഴിക്കോട്ടെ കക്കോടി സ്വദേശിയായ ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. കസബ എസ്.ഐ ജീവന്‍ ജോര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ െ്രെകംബ്രാഞ്ചിന്റെ ഒ.സി.ഡബ്ല്യു. വിഭാഗത്തിനാണ് കള്ളനോട്ടുകേസിന്റെ അന്വേഷണച്ചുമതല.

മാര്‍ച്ച് 26നായിരുന്നു കല്ലായിപ്പാലത്തിനു സമീപത്തുനിന്നു 1,70,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്.പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. കഴിഞ്ഞ 16 നു കള്ളനോട്ടുകള്‍ കച്ചവടക്കാരനു നല്‍കാന്‍ ശ്രമിച്ച പുതിയങ്ങാടി സൗഹൃദം വീട്ടില്‍ മുസാഫിറിനെ ചോദ്യംചെയ്തതില്‍നിന്നാണു സഹസംവിധായകനെക്കുറിച്ചു സൂചന കിട്ടിയത്.

സിനിമയില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് മുസാഫിറിനോട് സഹസംവിധായകന്‍ മള്‍ട്ടിമീഡിയ കോഴ്‌സ് പഠിക്കാന്‍ പറഞ്ഞു. മുസാഫിര്‍ ഇതിനായി പ്രിന്ററും സ്‌കാനറുമെല്ലാം വാങ്ങി. തുടര്‍ന്ന് സഹസംവിധായകന്‍ ഇയാളുടെ വീട്ടില്‍ സ്ഥിരമായി ചെല്ലുകയും ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നത് തന്നെ പഠിപ്പിക്കുകയുമായിരുന്നുവെന്നാണ് മുസാഫിറിന്റെ മൊഴി.

ഈ പണം പരീക്ഷണാടിസ്ഥാനത്തില്‍ കച്ചവടക്കാര്‍ക്കു നല്‍കാനായിരുന്നു പദ്ധതി. ഇതുപ്രകാരം പാളയം മാര്‍ക്കറ്റിലെത്തി പരീക്ഷിച്ചപ്പോഴാണു കച്ചവടക്കാരന്‍ മുസാഫിറിനെ പിടികൂടിയത്.

സിനിമയുടെ ആവശ്യത്തിനായി വ്യാജനോട്ടുകള്‍ നിര്‍മിച്ചുപഠിച്ച സഹസംവിധായകന്‍ പിന്നീട് കള്ളനോട്ടു നിര്‍മാണത്തിലേക്കു തിരിഞ്ഞതാണെന്നാണു പോലീസിന്റെ നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

English summary
In connection with a controversial fake currency case police conducted a raid at a Assistant Directors house at Kozhikode district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X