താരങ്ങളെ സഹായിക്കാനില്ല: ഗണേഷ് കുമാര്‍

അവരെ രക്ഷിക്കാനോ സഹായിക്കാനോ ഉദ്ദേശിക്കുന്നില്ല. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ പോലും അനുസരിക്കാന്‍ വനംവകുപ്പിലെ പല ഉദ്യോഗസ്ഥരും തയാറാവുന്നില്ലെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി. ഡിഎഫ്ഒ ആയിക്കഴിഞ്ഞാല്‍ രാജാവായി എന്നാണ് ചില ഉദ്യോഗസ്ഥരുടെ നിലപാടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
ആദിവാസികളെ ചൂഷണം ചെയ്ത് ചില തീവ്രവാദ സംഘടനകള്‍ വളര്‍ന്നു വരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വനം ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications