കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിന് ആദരവിനര്‍ഹതയില്ല: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: ആദായനികുതി റെയ്ഡിന് പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് വീണ്ടും രംഗത്ത്. മോഹന്‍ലാല്‍ ല്ഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ ആദരത്തിന് അര്‍ഹനല്ലെന്നാണ് അഴീക്കോട് പറഞ്ഞിരിക്കുന്നത്.

ഇന്‍കം ടാക്‌സ് തട്ടിപ്പുപോലുള്ള കാര്യങ്ങളില്‍ ലാല്‍ ഉള്‍പ്പെട്ടിരിക്കുന്നവെന്ന വിവരം ലജ്ജാകരമാണെന്നും അതിനാല്‍ ലാലിന് നല്‍കിയിരിക്കുന്ന ബഹുമതിയായ ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണമെന്നും അഴീക്കോട് പറഞ്ഞു.

ഉന്നതമായ ഒരു പദവിയെ കളങ്കപ്പെടുത്തിയതിനാല്‍ ലാലിനെതിരെ തുടര്‍നടപടികള്‍ക്കായി പ്രതിരോധമന്ത്രി എ.കെ ആന്റണി രാഷ്ട്രപതി പ്രതിഭാപാട്ടീലിനോട് ശുപാര്‍ശ ചെയ്യണമെന്നും അഴീക്കോട് പ്രസ്താവിച്ചു.

താരവസതികളില്‍ റെയ്ഡ് നടക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ലാലിന്റെ കേണല്‍ പദവി പിന്‍വലിക്കണമെന്ന് അഴീക്കോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു മുമ്പ് മദ്യപ്പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും അഴീക്കോട് ലാലിനെതിരെ രംഗത്തെത്തിയിരുന്നു. കേണല്‍ പദവിയില്‍ ഇരിക്കുന്ന ലാല്‍ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് അഴീക്കോട് എകെ ആന്റണിയ്ക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടന്‍ തിലകനും താരസഘടനയായ അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തിലകനെ അനുകൂലിച്ച് രംഗത്തെത്തിയതുമുതലാണ് അഴീക്കോടും ലാലും തമ്മില്‍ പരസ്യയുദ്ധം ആരംഭിച്ചത്.

തനിക്കെതിരെ പ്രസ്താവന നടത്തിയ അഴീക്കോടിന് മതിഭ്രമമാണെന്ന് ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ അഴീക്കോട് ക്രിമിനല്‍ കേസും നല്‍കിയിരുന്നു.

English summary
Veteran Malayalam writer Sukumar Azhikode feels that Mohanlal should be stripped of the honorary Lt.Colonel rank following the ongoing Income Tax (IT) raid at the Malayalam superstar's residences and offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X