അനധികൃത സ്വത്തുണ്ടെന്ന് മമ്മൂട്ടി സമ്മതിച്ചു?

റെയ്ഡിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലലാണ് കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി സൂചനകളുള്ളത്. സ്വത്ത് വിവരങ്ങള്‍ കണക്ക് കൂട്ടിയ ശേഷം വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് മമ്മൂട്ടി ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിയ്ക്കുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണ വേളയില്‍ കൃത്യമായ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ പിഴ ഒടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ കഴിയും. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് മമ്മൂട്ടി തയ്യാറെടുക്കുന്നത്. അതേ സമയം ലാലിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications