പരീക്ഷണ വോട്ടിന് നല്ല പ്രതികരണം

വട്ടിയൂര്‍കാവ് എംഎല്‍എ. മുരളീധരന് ഉള്‍പ്പെടെയുള്ള പ്രമുഖരും വോട്ട് ചെയ്യാനെത്തിയിരുന്നു. ബാര്‍ട്ടന്‍ഹില്‍ ബുത്തിലെത്തിയാണ് സ്ഥലം എം.എല്‍.എ. കെ. മുരളീധരന് വോട്ടവകാശം വിനിയോഗിച്ചത്.
മണ്ഡലത്തിലെ 36 ബുത്തുകളിലായാണ് പരീക്ഷണ വോട്ടെടുപ്പ് അരങ്ങേറിയത്. തങ്ങള്‍ രേഖപ്പെടുത്തിയ വോട്ട് വോട്ടര്‍ക്ക് നേരിട്ട്കണ്ട് ഉറപ്പിക്കാനാകുന്ന വിധത്തിലാണ് ഇലക്ട്രോണിക് യന്ത്രം പരിഷ്കരിച്ചിരിക്കുന്നത്.
ചെയ്ത വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍ക്ക് ലഭിക്കും വിധത്തിലുള്ളതും വോട്ട് കണ്ട് ഉറപ്പിക്കാന്‍ കഴിയുന്നതുമായ രണ്ട് തരം വോട്ടിങ് യന്ത്രങ്ങളാണ് പരീക്ഷിച്ചത്. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വോട്ടിങ് ആരംഭിച്ചു.
സാധാരണ തിരഞ്ഞെടുപ്പിന് പാലിക്കുന്ന എല്ലാ ചിട്ടകളും പാലിച്ചുകൊണ്ടായിരുന്നു വോട്ടിങ്. കേന്ദ്രനിരീക്ഷകനായി രഞ്ജിത് മൂന ബൂത്തുകള്‍ സന്ദര്‍ശിച്ചു. തിരിച്ചറിയല്‍ കാര്‍ഡും മറ്റും വേണ്ടാതെ ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നതിനാല്‍ സംഭവം കേട്ടറിഞ്ഞുതന്നെ ധാരാളം പേര് ബുത്തുകളിലെത്തി.
ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ട് ചെയ്യിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അത് ഫലം കണ്ടു, നാല്പതിനായിരത്തിലേറെ വോട്ടുകളാണ് അഞ്ചുമണിക്കുള്ളില് രേഖപ്പെടുത്തിയത്.
വോട്ടിങ്ങിനെ തുടര്‍ന്ന് യന്ത്രങ്ങള്‍ കളക്ടറുടെ ഓഫീസില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലവും പ്രഖ്യാപിക്കും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications