കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷണ വോട്ടിന് നല്ല പ്രതികരണം

  • By Lakshmi
Google Oneindia Malayalam News

Voting Machine
തിരുവനന്തപുരം: പുതിയ വോട്ടിങ് യന്ത്രത്തിന്റെ പരീക്ഷണത്തിനായി വട്ടിയൂര്‍കാവ് നിയോജകമണ്ഡലത്തില്‍ നടത്തിയ പരീക്ഷണ വോട്ടെടുപ്പിന് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണം. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ഒട്ടേറെ പേര്‍ പരീക്ഷണ വോട്ടെടുപ്പില്‍ വോട്ട് ചെയ്തു. സാങ്കല്‍പിക സ്ഥാനാര്‍ത്ഥികളായിരുന്നുവെങ്കിലും ഇഷ്ടപ്പെട്ട പേരും ചിഹ്നവും തിരഞ്ഞുപിടിച്ചുതന്നെയാണ് എല്ലാവരും വോട്ടുചെയ്തത്.

വട്ടിയൂര്‍കാവ് എംഎല്‍എ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും വോട്ട് ചെയ്യാനെത്തിയിരുന്നു. ബാര്‍ട്ടന്‍ഹില്‍ ബുത്തിലെത്തിയാണ് സ്ഥലം എം.എല്‍.എ. കെ. മുരളീധരന്‍ വോട്ടവകാശം വിനിയോഗിച്ചത്.

മണ്ഡലത്തിലെ 36 ബുത്തുകളിലായാണ് പരീക്ഷണ വോട്ടെടുപ്പ് അരങ്ങേറിയത്. തങ്ങള്‍ രേഖപ്പെടുത്തിയ വോട്ട് വോട്ടര്‍ക്ക് നേരിട്ട്കണ്ട് ഉറപ്പിക്കാനാകുന്ന വിധത്തിലാണ് ഇലക്‌ട്രോണിക് യന്ത്രം പരിഷ്‌കരിച്ചിരിക്കുന്നത്.

ചെയ്ത വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍ക്ക് ലഭിക്കും വിധത്തിലുള്ളതും വോട്ട് കണ്ട് ഉറപ്പിക്കാന്‍ കഴിയുന്നതുമായ രണ്ട് തരം വോട്ടിങ് യന്ത്രങ്ങളാണ് പരീക്ഷിച്ചത്. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വോട്ടിങ് ആരംഭിച്ചു.

സാധാരണ തിരഞ്ഞെടുപ്പിന് പാലിക്കുന്ന എല്ലാ ചിട്ടകളും പാലിച്ചുകൊണ്ടായിരുന്നു വോട്ടിങ്. കേന്ദ്രനിരീക്ഷകനായി രഞ്ജിത് മൂന ബൂത്തുകള്‍ സന്ദര്‍ശിച്ചു. തിരിച്ചറിയല്‍ കാര്‍ഡും മറ്റും വേണ്ടാതെ ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നതിനാല്‍ സംഭവം കേട്ടറിഞ്ഞുതന്നെ ധാരാളം പേര്‍ ബുത്തുകളിലെത്തി.

ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ട് ചെയ്യിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അത് ഫലം കണ്ടു, നാല്‍പതിനായിരത്തിലേറെ വോട്ടുകളാണ് അഞ്ചുമണിക്കുള്ളില്‍ രേഖപ്പെടുത്തിയത്.

വോട്ടിങ്ങിനെ തുടര്‍ന്ന് യന്ത്രങ്ങള്‍ കളക്ടറുടെ ഓഫീസില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലവും പ്രഖ്യാപിക്കും.

English summary
The mock polls conducted by the Election Commission of India for testing the new Voter Verifiable Paper Audit Trail (VVPAT) system of voting on an experimental basis in the Vattiyoorkavu constituency, has concluded here on Sunday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X