കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പറുകള്‍ക്ക് ഇറാന്‍ വ്യവസായിയുമായി ബന്ധം?

  • By Lakshmi
Google Oneindia Malayalam News

Mohanlal and Mammootty
തിരുവനന്തപുരം: ഒരു ഇറാന്‍ വ്യവസായിയുമായുള്ള ബന്ധമാണ് സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സമ്പത്ത് പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രേരണ നല്‍കിയതെന്ന് റിപ്പോര്‍ട്ട്.

മലയാള ചിത്രങ്ങളുടെ ഓവര്‍സീസ് റൈറ്റ് വാങ്ങുന്ന ആളാണത്രേ ഈ വ്യവസായി. സൂപ്പര്‍താരങ്ങള്‍ പ്രതിഫലത്തോടൊപ്പം ഓവസീസ് റൈറ്റും വാങ്ങാറുണ്ട്. ഇങ്ങനെ വാങ്ങുന്ന ഓവര്‍സീസ് റൈറ്റ് ഈ വ്യവസായിക്ക് മറിച്ചു നല്‍കുന്നു എന്ന കാര്യം രഹസ്യമല്ല.

പക്ഷേ, അടുത്തിടെ ഇറാന്‍ സ്വദേശിയായ ഈ വ്യവസായി ചില ഇടപാടുകളുടെ പേരില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടേയും എന്‍ഐഎയുടേയും നോട്ടപ്പുള്ളിയായി. തുടര്‍ന്നാണ് ഇയാളുമായി ബന്ധമുള്ള താരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അധികൃതര്‍ ശേഖരിച്ചുതുടങ്ങിയത്.

ബോളിവുഡിലെ ചില ചിത്രങ്ങളുടെ ഓവര്‍സീസ് റൈറ്റുമായി ബന്ധപ്പെട്ട് ചില കേസുകളില്‍ ഈ വ്യവസായി കുടുങ്ങിയിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചതെന്നാണ് അറിയുന്നത്.

എന്നാല്‍ ലാലിനും മമ്മൂട്ടിയ്ക്കും ചലച്ചിത്രങ്ങളുടെ ഓവര്‍സീസ് റൈറ്റുമായി ബന്ധപ്പെട്ടുള്ളതല്ലാത്ത ഇടപാടൊന്നും ഇയാളുമായി ഇല്ലെന്നാണ് സൂചന.

അതിനിടെ റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു വിവാദ വ്യവസായി ആണെന്നും സംസാരം ഉണ്ട്. മലയാളിയായ ഈ വ്യവസായിക്ക് ഒരു റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ ഒരു സൂപ്പര്‍താരവുമായി ഉടക്കുണ്ടായിരുന്നു.

ഇതിനിടെ കുറച്ചുനാളായി ഉടക്കില്‍ കഴിയുന്ന സംവിധായകന്‍ വിനയനാണ് റെയ്ഡിന് പിന്നില്‍ കളിച്ചതെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് വിനയന്‍ രംഗത്തെത്തി. തനിക്ക് ഇത്രയും വലിയ ബന്ധങ്ങളൊന്നുമില്ലെന്നാണ് വിനയന്‍ പറഞ്ഞത്.

English summary
Reports says that the IT officials targeted Malayalam Super Stars after they got evidence for thier relation with a controversial businessman from Iran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X