ഓടിളക്കിയിറങ്ങി മാനഭംഗശ്രമം; 25കാരന്‍ പിടിയില്‍
കോട്ടയം: ഓട് ഇളക്കി വീടിനുള്ളില്‍ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു.
ജിബിന്‍ പ്രകാശ് എന്ന ഇരുപത്തിയഞ്ചുകാരനെയാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ മുട്ടുചിറയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തത്.
ജൂലായ് ഏഴിന് പുലര്‍ച്ചെ രണ്ടുമണിയോടെ എഴുമാന്തുരുത്തിലെ യുവതിയുടെ വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന ജിബിന്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
ഇതിനിടെ യുവതിയുമായി മല്‍പ്പിടിത്തമുണ്ടാവുകയും ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയുമായിരുന്നു. നാട്ടുകാര്‍ത്തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
പോലീസ് എത്തിയാണ് പരിക്കേറ്റ യുവതിയെ മുട്ടുചിറ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications