ചാണ്ടിയ്ക്ക് പോകുന്നിടത്തെല്ലാം കൂവല്‍: വിഎസ്

നൂറുദിന കര്‍മ പരിപാടിയെക്കുറിച്ചു പ്രസംഗിച്ചു നടക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ചെല്ലുന്നിടത്തെല്ലാം കൂവലാണു ലഭിക്കുന്നത്.ബജറ്റില്‍ തലസ്ഥാന ജില്ലയ്ക്ക് ഒരു പരിഗണനയും ലഭിച്ചില്ലെന്നും വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.
ബില്ല് ചര്‍ച്ച കഴിഞ്ഞ് വോട്ടിനിടുന്ന സമയമായപ്പോള്‍ പല അംഗങ്ങളും സഭയിലില്ല. ധനമന്ത്രി അരമണിക്കൂര്‍ അധികം ബില്ലിന്റെ വായന നീട്ടിയപ്പോഴാണ് ഓരോരുത്തര്‍ സഭയില്‍ ഓടിയെത്തുന്നത്. ചായ കുടിക്കാന്‍ പോയവര്‍ ഇതുപോലെ മയങ്ങിക്കിടക്കുമോ. എത്തിയ പുതിയ അംഗങ്ങള്‍ ആളില്ലാത്ത് സീറ്റില്‍ കയറി വോട്ടു ചെയ്തതുമൂലമാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടതെന്നും വിഎസ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ തലസ്ഥാന നഗരത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രതിക്ഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.












Click it and Unblock the Notifications