എട്ടുവയസ്സുകാരനെ താലിബാന്‍ തൂക്കികൊന്നു
കാബൂള്‍: അഫ്ഗാന്‍ പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്റെ എട്ടുവയസ്സുകാരനായ മകനെ താലിബാന്‍ പ്രവര്‍ത്തകര്‍ തൂക്കികൊന്നു.
ഹെല്‍മന്ദ് പ്രവിശ്യയിലെ ഗ്രെഷ്‌ക് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച കുട്ടിയെ തട്ടികൊണ്ടു പോയ സംഘം പോലിസ് വാഹനവും ആയുധവുമായി കീഴടങ്ങാന്‍ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
താലിബാന്‍ സംഘത്തിന്റെ പ്രവര്‍ത്തനരീതി നോക്കുമ്പോള്‍ അപൂര്‍വമായി മാത്രമാണ് അവര്‍ കുട്ടികളെ തൂക്കികൊന്നിട്ടുള്ളത്. പിടികൂടുന്ന കുട്ടികളെ ചാവേര്‍ആക്രമണത്തിനുവേണ്ടി ഉപയോഗിക്കുകയാണ് പതിവ്.
രണ്ടുമാസം മുമ്പ് കിഴക്കന്‍ അഫ്ഗാനിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ 12 വയസ്സുകാരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ നാലു സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications