Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ ട്രെയിന്‍ അപകടം: മരണസംഖ്യ 43 ആയി

china

ബെയ്ജിങ്: ശനിയാഴ്ച ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടി മുട്ടിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. പരിക്കേറ്റ 210 ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ രണ്ടു വിദേശികളും ഉള്‍പ്പെടുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വ റിപോര്‍ട്ട് ചെയ്തു.

വെന്‍സൗ നഗരത്തിനടുത്തുവച്ച് അതിവേഗ ട്രെയിനുകളായ ഡി 301ഉം ഡി 3115ഉം കൂട്ടിമുട്ടുകയായിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്നറിയിപ്പ് സംവിധാനങ്ങള്‍ തകറാറിലായതാണ് അപകടത്തിനു കാരണം. ഇരു ട്രെയിനുകളിലുമായി 1630 ഓളം യാത്രക്കാരുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തെ തുടര്‍ന്ന് റയില്‍വേയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാങ്ഗായിയെയും വെന്‍സൗവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച പുനരാരംഭിച്ചിട്ടുണ്ടെന്ന് ചൈനീസ് റയില്‍വേ മന്ത്രാലയം വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+