കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കില്‍ 659 സ്വവര്‍ഗവിവാഹങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

Lesbian Couple
ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ സ്വവര്‍ഗാനുരാഗികളുടെ ഉത്സവമായിരുന്നു. അധികൃതരുടെ കണക്കുകള്‍ പ്രകാരം 659 സ്വവര്‍ഗാനുരാഗികളാണ് നഗരത്തില്‍ വിവാഹിതരായത്. സ്വവര്‍ഗാനുരാഗം നിലവില്‍ വന്ന ദിവസമാണ് ഇത്രയേറെ വിവാഹങ്ങള്‍ നടന്നത്.

ന്യൂയോര്‍ക്ക്‌സിറ്റിക്ക് സമീപമുള്ളവരും മറ്റുസംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ന്യൂജേഴ്‌സി സംസ്ഥാനത്ത് നിന്നുള്ളവരും ന്യൂയോര്‍ക്കില്‍ എത്തി വിവാഹിതരായി. വൃദ്ധരായ പ്രണയികളുള്‍പ്പെടെ വിവാഹത്തിനെത്തിയത് കൗതുകം ജനിപ്പിച്ചു

ചിലര്‍ 40-50 വര്‍ഷത്തോളമായി ബന്ധം പുലര്‍ത്തുന്നവരായിരുന്നു. ഇരുപത്തഞ്ച് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന 85 വയസുള്ള കോണികോപ്പല്ലോവിന്റെയും 77 വയസുള്ള ഫിലിപ്പ സീഗലിന്റെയും വിവാഹമാണ് ആദ്യം നടന്നത്.

വിവാഹിതരായവര്‍ക്കെല്ലാം സാധാരണ ദമ്പതികള്‍ക്കുള്ള എല്ലാ അവകാശങ്ങളും ലഭിക്കും. സ്വവര്‍ഗ വിവാഹനിയമം നിലവില്‍ വന്ന ആറാമത്തെ സ്‌റ്റേറ്റാണ് ന്യൂയോര്‍ക്ക്. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള പ്രതിഷേധവും ഇവിടെ ശക്തമാണ്.

സ്വവര്‍ഗവിവാഹം നിയമാനുസൃതമായതോടെ ഇനി തങ്ങള്‍ സമൂഹത്തില്‍ ഒറ്റപ്പെടില്ലല്ലോയെന്ന ആശ്വാസമാണ് പല ദന്പതിമാരും പങ്കുവച്ചത്. രാജ്യത്ത് എല്ലായിടത്തും ഈ നിയമം നിലവില്‍വരണമെന്ന് ചിലര്‍ പറഞ്ഞു.

English summary
Hundreds of gay and lesbian couples have become the first to tie the knot under a New York state law that has been hailed as a milestone toward legalising gay marriage nationwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X