നിരക്കുവര്‍ധന; വിപണി കൂപ്പുകുത്തി
മുംബൈ: റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ അരശതമാനത്തോളം ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 353.07 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 105.45 പോയിന്റോളം താഴേക്കിറങ്ങി. വില്‍പ്പന അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 18518.22ലും നിഫ്റ്റി 5574.85ലുമാണ്.
റിയല്‍ എസ്റ്റേറ്റ്, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ലാന്‍കോ ഇന്‍ഫ്രാടെക്, ഐ.ഡി.എഫ്.സി, റിലയന്‍സ് കമ്യൂണിക്കേഷന്‍, ജി.വി.കെ പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യബുള്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ മൂല്യം നാലുശതമാനത്തിലധികം താഴ്ന്നു.അതേ സമയം ഗ്ലെന്‍മാര്‍ക് ഫാര്‍മ, അരബിന്ദോ ഫാര്‍മ, മണപ്പുറം ഫിനാന്‍സ്, കോള്‍ ഇന്ത്യ, ശ്രീ സിമന്റ് തുടങ്ങിയ കമ്പനികള്‍ സമ്മര്‍ദ്ദത്തിനിടയിലും നേട്ടമുണ്ടാക്കി.
പണപ്പെരുപ്പം ഉടന്‍ രണ്ടക്കത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കടുത്ത നടപടികളുണ്ടാവുമെന്ന റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പും തിരിച്ചടിയായി. മാര്‍ച്ച് 2010നുശേഷം ഇത് 11ാം തവണയാണ് നിരക്കുകളില്‍ വ്യത്യാസം വരുത്തുന്നത്
നിഫ്റ്റി 5200ലേക്ക് നീങ്ങുകയാണെങ്കില്‍ ഓരോ താഴ്ചയിലും എസ്.ബി.ഐ, ആക്‌സിസ് ടാറ്റാ സ്റ്റീല്‍, സിപ്ല ഓഹരികള്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications