കുമ്മിങ് : ചൈനയിലെ കുമ്മിങ് നഗരത്തിലുള്ള വ്യാജ ആപ്പിള്‍ ഫോണ്‍ സ്‌റ്റോറുകള്‍ പൂട്ടിച്ചു. നഗരത്തിലുള്ള അഞ്ച് ആപ്പിള്‍ സ്റ്റോറുകളില്‍ രണ്ടെണ്ണമാണ് അധികൃതര്‍ പൂട്ടിച്ചത്. ആപ്പിള്‍ ഉത്പന്നങ്ങളായ ഐപാഡും ഐഫോണുമായിരുന്നു ഈ സ്‌റ്റോറുകളിലൂടെ വില്‍പന നടത്തിയിരുന്നത്.
സ്ഥാപനങ്ങള്‍ ആപ്പിളിന്റേതാണെന്ന് ഉറപ്പിയ്ക്കുന്ന രേഖകള്‍ കൈമാറണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
കുമ്മിങ് നഗരവാസിയായ യുഎസ് ബ്‌ളോഗറാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ ആപ്പിള്‍ സ്‌റ്റോറുകള്‍ കുമ്മിംഗിലുണ്ടെന്ന കാര്യം ലോകത്തെ അറിയിച്ചത്. മറ്റു ചിലരാജ്യങ്ങളിലും ഇത്തരം സ്‌റ്റോറുകളുണ്ടെന്ന് ആപ്പിളിന് വിവരം കിട്ടിയിട്ടുണ്ട്. ആപ്പിളിന്റെ അതേ ലോഗോയും ചിഹ്ന്‌നവും ആണ് വ്യാജന്‍മാരും ഉപയോഗിച്ചിരിക്കുന്നത്.
Officials looking into the illegal sale of Apple gadgets say they are waiting for the electronics company to respond before they decide whether to close three more possibly unlicensed stores.