കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

Google Oneindia Malayalam News

rbi
മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ അരശതമാനം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ടുശതമാനമായും റിവേഴ്‌സ് റിപ്പോ ഏഴ് ശതമാനവുമായി ഉയര്‍ന്നു. അതേ സമയം കരുതല്‍ ധനാനുപാതം നിലവിലുള്ള ആറുശതമാനമായി തുടരും.

ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ചുമത്തുന്ന റിപ്പോ നിരക്ക് അരശതമാനത്തോളം ഉയര്‍ത്തിയത് ഭവന, വാഹനവായ്പാ നിരക്കുകളില്‍ വര്‍ധനവുണ്ടാക്കും.

സാമ്പത്തികമേഖല കാല്‍ശതമാനം വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം ഉടന്‍ രണ്ടക്കത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു അറിയിച്ചു.

മാര്‍ച്ച് 2010നുശേഷം ഇത് 11ാം തവണയാണ് നിരക്കുകളില്‍ വ്യത്യാസം വരുത്തുന്നത്. അരശതമാനം നിരക്കുകള്‍ കൂട്ടിയത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ബാങ്ക്, റിയാലിറ്റി ഓഹരികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.

English summary
Reserve Bank of India (RBI) today hiked repo rate and reverse repo rate in its monetary policy review. This is the 11th consecutive hike since March 2010. Repo, the rate at which it lends to banks, increased from 7.5% to 8% and reverse repo, the rate at which it borrows from banks, hiked from 6.5% to 7%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X