2ജി: രാജ വീണ്ടും പ്രധാനമന്ത്രിയ്‌ക്കെതിരെ

2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി പ്രധാനമന്ത്രി പ്രത്യേക മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചില്ലെന്നാണ് രാജ പറഞ്ഞത്.
2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ താന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ചതാണെന്നും അതില്‍ എന്തെങ്കിലും അപാകതയുണ്ടായിരുന്നെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് അത് പ്രത്യേക മന്ത്രിമാരുടെ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാമായിരുന്നുവെന്നാണ് രാജ പറഞ്ഞത്. കേസില്‍ അറ്റോര്‍ണി ജനറലിനെ സാക്ഷിയാക്കി വിസ്തരിക്കണമെന്നും രാജ കോടതിയോട് അഭ്യര്‍ഥിച്ചു.
2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് രാജ നേരത്തെ പറഞ്ഞിരുന്നത്. ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്നും ചിദംബരം വെറും സാക്ഷി മാത്രമാണെന്നും
രാജ പറഞ്ഞിരുന്നു.












Click it and Unblock the Notifications