കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 മണി കഴിഞ്ഞാല്‍ വീട്ടിലിരിക്കണം

  • By Nisha Bose
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ രാത്രി പതിനൊന്നു മണിയ്ക്കു ശേഷം ഹോട്ടലുകളും പബ്ബുകളും അടച്ചിരിക്കണമെന്ന നിയമത്തിന് മാറ്റമുണ്ടാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ബി ജി ജ്യോതിപ്രകാശ് മിര്‍ജി അറിയിച്ചു.

അഞ്ചു മിനിറ്റ് വൈകിയാല്‍ പോലും ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നുവെന്ന ഹോട്ടലുടമകളുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് പോലീസില്‍ നിന്ന് ഇങ്ങനെ ഒരു അറിയിപ്പുണ്ടായത്. നിയമത്തെയും അത് അനുസരിക്കേണ്ടതിന്റെ ആവശ്യകതയേയും പറ്റി അറിയാവുന്ന വിദ്യാസമ്പന്നരായ പൗരന്‍മാര്‍ ഇത്തരമൊരു പരാതി ഉന്നയിക്കാന്‍ പാടില്ലെന്നാണ് കമ്മീഷ്ണര്‍ അഭിപ്രായപ്പെട്ടത്.

ചിലര്‍ രാത്രി 11 മണിയ്ക്കു ശേഷം തെരുവിലൂടെ വെറുതെ അലഞ്ഞു നടക്കുന്നതു കാണാം. ഒന്നും ചെയ്യാനില്ലെങ്കില്‍ അലഞ്ഞു തിരിയുന്നതിനു പകരം വീട്ടിലിരിക്കുന്നതാവും ഇവര്‍ക്ക് നല്ലതെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

English summary
Police commissioner B G Jyothiprakash Mirji tells that as of now, he has absolutely no plans to extend the deadline for pubs in Bangalore. Pub and restaurant owners claim that police are picking up some of their employees if the place is open beyond the time limit by even five minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X