വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറുമരണം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. 14 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിനു കാരണം വ്യക്തമായിട്ടില്ല.
റോഡില്‍ നിന്നു തെന്നിമാറിയ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
പരിസരവാസികളാണ് അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കൊക്കയില്‍ നിന്നു കണ്ടെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതെന്ന് പോലിസ് അറിയിച്ചു.












Click it and Unblock the Notifications