Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല: രാജ

A Raja
ദില്ലി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും മുന്‍മന്ത്രി എ രാജ.

ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കില്ലെന്നും ചിദംബരം വെറും സാക്ഷി മാത്രമാനെന്നും രാജ ചൊവ്വാഴ്ച കോടതിയില്‍ അറിയിച്ചു. തന്റെ വാദം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും രാജ ആരോപിച്ചു.

താന്‍ കോടതിയില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും. ആര്‍ക്കും എതിരായി പറഞ്ഞിട്ടില്ല. ആരെയും താന്‍ പിന്തുടരുന്നില്ലെന്നും രാജ വ്യക്തമാക്കി.

രാജയ്ക്കു വേണ്ടി ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സുശീല്‍ കുമാറാണ് ഇക്കാര്യങ്ങള്‍ ജഡ്ജി ഒ.പി സെയ്‌നിയെ അറിയിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ധനമന്ത്രിയായിരിക്കേ പി ചിദംബരമാണ് സ്‌പെക്ട്രം വിതരണത്തിന് അനുമതി നല്‍കിയതെന്ന് രാജ കോടതിയില്‍ പറഞ്ഞിരുന്നു.

ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാജ മലക്കംമറിഞ്ഞ് പ്രസ്താവനയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+