കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9ലക്ഷം മോഷ്ടിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

  • By Lakshmi
Google Oneindia Malayalam News

നാഗ്‍പൂര്‍: പ്രണയവിവാഹത്തിന്റെ എട്ടാംവര്‍ഷത്തില്‍ ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ അടിച്ചെടുത്ത് യുവതി പുതിയ കാമുകനൊപ്പം ഒളിച്ചോടി.

സുരേന്ദ്രകൗര്‍ എന്ന മുപ്പതുകാരന്റെ ഭാര്യയാണ് അലമാരയിലുണ്ടായിരുന്ന 8.85ലക്ഷത്തോളം വിലവരുന്ന സമ്പാദ്യവുമായി കാമുകനായ ഓടുമ്പര്‍ കരാന്ദേയ്‌ക്കൊപ്പം ഒളിച്ചോടിയത്. സംഭവത്തെത്തുടര്‍ന്ന് സുരേന്ദ്ര ജാരിപട്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എട്ടുവര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച് പ്രണയിക്കുകയും ഒടുവില്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കുകയും ചെയ്തവരാണ് സുരേന്ദ്രയും ഭാര്യയും.

എട്ടുവര്‍ഷം ഇവര്‍ സന്തോഷത്തെടെ വിവാഹജീവിതം നയിച്ചു.ഇതിനിടയില്‍ ഭാര്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലൂടെ ഓടുമ്പര്‍ കരാന്ദെയെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു.

ഓടുമ്പറുമായി ഭാര്യ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട സുരേന്ദ്ര കൗര്‍ പല തവണ താക്കീത് ചെയ്തിരുന്നു. പലപ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങള്‍ വലിയ വഴക്കുകളിലാണ് അവസാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഭാര്യയെ തനിച്ചാക്കി ജോലിക്കു പോയ സുരേന്ദ്ര തിരിച്ചുവരുമ്പോള്‍ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒപ്പം അലമാരയില്‍ നിന്ന് ഒന്നരലക്ഷം രൂപയും 7.35 ലക്ഷം മൂല്യമുള്ള സ്വത്തുവകകളും കാണാതായതായി ശ്രദ്ധയില്‍ പെട്ടു.

ഉടന്‍തന്നെ ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഭാര്യയ്ക്കും കാമുകനുമെതിരെ സുരേന്ദ്ര കൌര്‍ പൊലീസില്‍ പരാതി നല്‍കിയത്.

English summary
Eight year after their love marriage, wife left husband and decamped with cash and valuables worth Rs 8.85 lakh before fleeing with her lover,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X