കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നടി സുകുമാരി ഐസിയുവില്‍
തൃശൂര്‍: പനിബാധിച്ച് ആശുപത്രിയിലായ നടി സുകുമാരിയെ തീവ്രപരിചാരണവിഭാഗത്തിലേക്ക് മാറ്റി.
കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്ത് നടക്കുന്ന സിനിമാ ഷൂട്ടിങ്ങിനിടെയാണ് സുകുമാരിക്ക് പനിബാധിച്ചത്. അവശനിലയിലായ സുകുമാരിയെ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം റസ്റ്റ് ഹൗസില്‍ വിശ്രമിക്കുകയായിരുന്ന സുകുമാരി പനിബാധിച്ച് വിറച്ചനിലയിലാണ് ഷൂട്ടിങ് സ്ഥലത്തേക്ക് എത്തിയത്.