ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ചയാള്‍ക്ക് തടവ്
കണ്ണൂര്‍: ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ചയാള്‍ക്ക് തടവും പിഴയും. പയ്യന്നൂരിലെ പരിയാരം വായാട് സ്വദേശി കെപി സദാനന്ദനെയാണ്(45) മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇയാള്‍ 5000 രൂപ പിഴയൊടുക്കുകയും വേണം.
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. 2010 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സദാനന്ദന്‍ അടിച്ചതിനെത്തുടര്‍ന്ന് ഭാര്യ രോഹിണി(40)യുടെ പല്ലുകൊഴിഞ്ഞുവെന്നാണ് കേസ്. പരിയാരം മെഡിക്കല്‍കോളെജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. ഗാര്‍ഹിക പീഡനവിരുദ്ധ നിയമപ്രകാരമാണ് സദാനന്ദനെതിരെ കേസെടുത്തിരുന്നത്.












Click it and Unblock the Notifications