Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ വീട്ടില്‍ വീണ്ടും പരിശോധന

Mohanlal
കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിന്റെ വസതിയില്‍ വീണ്ടും ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. കൊച്ചിയിലെ തേവരയിലുള്ള ലാലിന്റെ വസതിയിലാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകുന്നതിനു വേണ്ടി ചലച്ചിത്ര താരം മോഹന്‍ലാല്‍ ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിയിലെത്തും. വൈകുന്നേരത്തോടെ ആദായനികുതി വകുപ്പ് അധികൃതര്‍ക്ക് മുന്നിലെത്തി മൊഴി നല്‍കുമെന്നാണ് സൂചന. ഷൂട്ടിംഗ് നടക്കുന്ന ബ്ലെസി ചിത്രമായ പ്രണയത്തിന്റെ സെറ്റായ ധനുഷ്‌കോടിയില്‍ നിന്നാണ് മോഹന്‍ലാല്‍ എത്തുന്നത്.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ പുരാവസ്തുക്കള്‍ സംബന്ധിച്ചും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചും ആദായ നികുതി വകുപ്പ് അധികൃതര്‍ വിശദാംശങ്ങള്‍ തേടുമെന്നാണ് അറിയുന്നത്.

ആദായനികുതി ഉദ്യോഗസ്ഥര്‍ക്കു വിശദീകരണങ്ങള്‍ നല്‍കിയശേഷം ബുധനാഴ്ച സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പോകും. പാലക്കാട്ടാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ്. ബ്ലെസി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+