ബസ്സ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം: ബസ്സ് യാത്രാക്കൂലി കൂട്ടുന്നത് സംബന്ധിച്ച് സ്വകാര്യ ബസ്സുടമകളുമായും കെ.എസ്.ആര്.ടി.സി. പ്രതിനിധികളുമായും സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുന്നതുള്‍പ്പെടെയുള്ള ബസ്സ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച് ജസ്റ്റിസ് എസ്.രാമചന്ദ്രന് നായര്‍ സമിതി കുറഞ്ഞ യാത്രാക്കൂലി അഞ്ചുരൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് മുപ്പത് ശതമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുന്ന കാര്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.
2010 ജൂണിലാണ് അവസാനമായി ബസ് യാത്രാക്കൂലി കൂട്ടിയത്. ഇന്ധന വിലയില്‍ നേരിയ കുറവ് വന്നതിനെത്തുടര്‍ന്ന് 2009 ഫിബ്രവരിയില്‍ യാത്രാക്കൂലി കുറച്ചിരുന്നു. 2010 ല്‍ ഇത് പഴയ നിരക്കു തന്നെയാക്കി മാറ്റി. അതിനുശേഷം ഒരു ലിറ്റര്‍ ഡീസലിന് 5.83 രൂപ കൂടി. യാത്രാക്കൂലി കൂട്ടിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ നിലപാട്. കെ.എസ്.ആര്.ടി.സിയുടെ സ്ഥിതിയും പരിതാപകരമാണെന്നാണ് സര്‍ക്കാള്‍ പറയുന്നത്. 1.8 കോടി രൂപയാണ് കോര്‍പ്പറേഷന്റെ പ്രതിദിന നഷ്ടം.
ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ബസ്സ് ചാര്‍ജ് കൂട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. ഇതിനു ശേഷം സ്വകാര്യ ബസ്സുടമകളുമായും കെ.എസ്.ആര്.ടി.സി. പ്രതിനിധികളുമായും ബുധനാഴ്ച നടത്തുന്ന യോഗത്തില്‍ ചാര്‍ജ് വര്‍ധനയെ സംബന്ധിച്ചുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications