കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: ബസ്സ് യാത്രാക്കൂലി കൂട്ടുന്നത് സംബന്ധിച്ച് സ്വകാര്യ ബസ്സുടമകളുമായും കെ.എസ്.ആര്‍.ടി.സി. പ്രതിനിധികളുമായും സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുന്നതുള്‍പ്പെടെയുള്ള ബസ്സ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച് ജസ്റ്റിസ് എസ്.രാമചന്ദ്രന്‍ നായര്‍ സമിതി കുറഞ്ഞ യാത്രാക്കൂലി അഞ്ചുരൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മുപ്പത് ശതമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുന്ന കാര്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.

2010 ജൂണിലാണ് അവസാനമായി ബസ് യാത്രാക്കൂലി കൂട്ടിയത്. ഇന്ധന വിലയില്‍ നേരിയ കുറവ് വന്നതിനെത്തുടര്‍ന്ന് 2009 ഫിബ്രവരിയില്‍ യാത്രാക്കൂലി കുറച്ചിരുന്നു. 2010 ല്‍ ഇത് പഴയ നിരക്കു തന്നെയാക്കി മാറ്റി. അതിനുശേഷം ഒരു ലിറ്റര്‍ ഡീസലിന് 5.83 രൂപ കൂടി. യാത്രാക്കൂലി കൂട്ടിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ നിലപാട്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതിയും പരിതാപകരമാണെന്നാണ് സര്‍ക്കാള്‍ പറയുന്നത്. 1.8 കോടി രൂപയാണ് കോര്‍പ്പറേഷന്റെ പ്രതിദിന നഷ്ടം.

ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ബസ്സ് ചാര്‍ജ് കൂട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. ഇതിനു ശേഷം സ്വകാര്യ ബസ്സുടമകളുമായും കെ.എസ്.ആര്‍.ടി.സി. പ്രതിനിധികളുമായും ബുധനാഴ്ച നടത്തുന്ന യോഗത്തില്‍ ചാര്‍ജ് വര്‍ധനയെ സംബന്ധിച്ചുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കും.

English summary
Government may increase the bus charge in kerala. The minimum charge may increase to Rs.5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X