ആന്റണി പെരുമ്പാവൂരിനോട് വിശദാംശങ്ങള്‍ തേടി
കൊച്ചി: റെയ്ഡിന്റെ തുടര്‍ച്ചയായി ആദായ നികുതി വകുപ്പിന്റെ അന്വേഷണം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളുടെ നിര്‍മാതാക്കളിലേക്കും നീളുന്നു.
സൂപ്പര്‍താരങ്ങളുടെ പല ബിഗ് ബജറ്റ് ചിത്രങ്ങളുടെയും നിര്‍മാതാക്കളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ച് വരികയാണ്.
മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ സ്്ഥിരം നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഇടപാടുകളാണ് അധികൃതര്‍ കാര്യമായി നിരീക്ഷിക്കുന്നത്.
ആന്റണിയോട് സിനിമകളുടെ ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചതായാണ് വിവരം. സിനിമകള്‍ നിര്‍മിക്കുന്നതിനായി ചെലവഴിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച എല്ലാ സിനിമകളുടെയും വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ നിന്നും വ്യത്യസ്തമായി താരങ്ങള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടോയെ്ന്ന് പരിശോധിച്ച് വരുകയാണ്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. താരങ്ങള്‍ സമര്‍പ്പിക്കുന്ന ആദായനികുതി റിട്ടേണും യഥാര്‍ത്ഥ വരുമാനവും തമ്മില്‍ അന്തരമുണ്ടെന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതരെന്ന് അറിയുന്നു.












Click it and Unblock the Notifications