ഇടുക്കിയില്‍ തുടര്‍ ഭൂചലനങ്ങള്‍

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.09നാണ് ഇടുക്കി ഡാമിന്റെ പരിസരപ്രദേശങ്ങളിലും ഇടുക്കിയോട് ചേര്‍ന്ന കോട്ടയം ജില്ലയിലെ ഏതാനും മേഖലകളിലും നേരിയ ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ 1:15, 2:15, 3:15 സമയങ്ങളിലാണ് തുടര്‍ചലനങ്ങളുണ്ടായത്. ഭൂചനലങ്ങളുടെ പ്രഭവകേന്ദ്രം കുളമാവിലാണെന്ന് കഎസ്ഇബി അധികൃതര്‍ അറിയിച്ചു.
റിച്ചര്‍ സ്‌ക്കെയിലില്‍ മൂന്ന് രേഖപ്പെടുത്തി ആദ്യ ഭൂചലനം ഇടുക്കിയിലെ പത്തോളം സ്ഥലങ്ങളില്‍ അനുഭവപ്പെട്ടിരുന്നു.
03:32 PM
ഇടുക്കിയില്‍ ഭൂചലനം
ഇടുക്കി: ഇടുക്കിയില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് സെക്കന്റ് നേരം നീണ്ടു നിന്ന ഭൂചലനം മറ്റം, ഉടുമ്പന്നൂര്‍, ഇലപ്പിള്ളി മേഖലകളിലാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.
നേരിയ തോതിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ഇടുക്കി അണക്കെട്ടിന്റെ പരിസരത്താണ് ഇതുണ്ടായെന്നത് ചെറിയ തോതില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ഭൂചലനം രണ്ട് മുതല്‍ നാലു സെക്കന്‍ഡുകളോളം നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
01:40 PM












Click it and Unblock the Notifications