ഡോക്ടര്‍മാരുടെ സമരം നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ സംഘടനാനേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് പറയുകയാണുണ്ടായതെന്ന് മുഖ്യമ്ര്രന്തി കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ചത്തെ ചര്‍ച്ചയ്ക്ക് ശേഷം ഏത് സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ആരോടും സംസാരിക്കുന്നതില്‍ മടിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴയില്‍ തകര്‍ന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പൊതുമരാമത്ത് മന്ത്രി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫണ്ട് അനുവദിക്കും.
റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യൂപൊതുമരാമത്ത് മന്ത്രിമാര്‍ ധാരണയിലെത്തിയ ശേഷം സമഗ്രമായ പാക്കേജ് സമയബന്ധിതമായി നടപ്പാക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്കായി എസ്.പിയുടെ പുതിയ തസ്തിക സൃഷ്ടിക്കും.ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ഗതാഗതമന്ത്രിമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications