Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് വധം: പോലീസ് ഉന്നതര്‍ക്ക് പങ്കില്ല

Sambath
കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിന് തെളിവില്ലെന്ന് സിബിഐ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ജി മുഹമ്മദ് യാസിനും എസ്.പി വിജയ് സാഖറേയ്ക്കും കേസില്‍ പങ്കില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

ഐ.ജി മുഹമ്മദ് യാസിന്‍ സമ്പത്തിനെ ചോദ്യം ചെയ്ത റിവര്‍സൈഡ് റിസോര്‍ട്ടില്‍ പോയതിന് തെളിവില്ല. വിശ്വസനീയമായ സാക്ഷിമൊഴിയും ലഭിച്ചിട്ടില്ല. കേസില്‍ പങ്കുണ്ടെന്നാരോപിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകുന്നതിനെതിരെ സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയ്ക്കു വിശദീകരണമായാണ് സിബിഐയുടെ ഈ മറുപടി.

സമ്പത്ത് കസ്റ്റഡിമരണത്തില്‍ പ്രതികളായ എസ്.ഐയെ അറസ്റ്റുചെയ്തപ്പോള്‍ ഐ.ജിയെ മനഃപൂര്‍വം ഒഴിവാക്കി നിര്‍ത്തിയ നടപടി കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ മര്‍ദനമേറ്റപ്പോള്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായി കൊല്ലപ്പെട്ടുവെന്നാണ് സമ്പത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്ന് തൃശ്ശൂര്‍ ഐജിയായിരുന്ന മുഹമ്മദ് യാസിനെയും പാലക്കാട് എസ് പി വിജയ് സാഖറയെയും കൊലക്കേസില്‍ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+