ലാലിന്റെ ആനക്കൊമ്പ്; വിജിലന്‍സ് കോടതിയില്‍ പരാതി

മോഹന്‍ലാലിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ പിഡി ജോസഫ് ആണ് പരാതി നല്‍കിയത്.
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന്
വനം മന്ത്രി ഗണേശ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിലപ്പോള്‍ അത് മോഹന്‍ലാലിന് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാവാമെന്നും അല്ലെങ്കില്‍ ഇത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് ലൈസന്‍സ് ഉണ്ടായിരിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications