മമ്മൂട്ടിയുടെ വീട്ടിലെ റെയ്ഡ് വിഎസ് ആയുധമാക്കും?

മുമ്പ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ട് ഏഷ്യാനെറ്റില്‍ ചേക്കേറിയപ്പോള്‍ വിഎസ് പിണറായിയ്‌ക്കെതിരെ കുത്തുംമുനയും വച്ച് പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ കാര്യവും പിണറായിയ്‌ക്കെതിരെയുള്ള ആയുധമാക്കാനാണ് വിഎസ് തുനിയുന്നതെന്നാണ് സൂചന.
പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തുവരുന്നസാഹചര്യത്തില്‍ ഈ ആയുധം മൂര്‍ച്ചകൂട്ടിവെയ്ക്കാനാണ് വിഎസ് പുറപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റെയ്ഡിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു.
എത്ര പ്രമാണിയായ ആളാണെങ്കിലും പെട്ടെന്നൊരു റെയ്ഡ് നടക്കണമെങ്കില്‍ എന്തെങ്കിലും കഴമ്പില്ലാതിരിക്കില്ലെന്നായിരുന്നു വിഎസിന്റെ അഭിപ്രായം ഒപ്പം തന്നെ മമ്മൂട്ടി കൈരളിചാനല്‍ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന സ്ഥിതിയ്ക്ക് ഈ പ്രശ്‌നം പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നതിന് വ്യക്തമായ സൂചനയും വിഎസ് നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനിക്കുന്നുവെന്നറിഞ്ഞതിന് ശേഷം താന്‍ ഇടപെടുമെന്നുള്ള തരത്തിലാണ് വിഎസിന്റെ സന്ദേശം. പരിശോധനകള്‍ കഴിഞ്ഞ് മമ്മൂട്ടി നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ വിഎസ് വെറുതെയിരിക്കില്ലെന്നകാര്യം വ്യക്തമാണ്.
പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനായ സ്ഥിതിയ്ക്ക് മമ്മൂട്ടിയുടെ വീട്ടിലെ റെയ്ഡും അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും സിപിഎമ്മിന് ചെറിയ തോതിലെങ്കിലും തലവേദനയുണ്ടാക്കിയേക്കാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നത്തില്‍ പതിവുപോലെ വിഎസ് വിവാദപരമായ ഇടപെടലുകള്‍ നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും അത് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയാവുകുയം ചെയ്യും.












Click it and Unblock the Notifications