നോര്‍വെ കൊലയാളി വാരണാസിയില്‍ നിന്ന് ബാഡ്ജ് വാങ്ങി

ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥാപനത്തിന്റെ ഉടമയായ മുഹമ്മദ് അസ്ലം അന്‍സാരി രണ്ടു വര്‍ഷം മുന്‍പ് ബ്രെവിക്കിന് താന്‍ ബാഡ്ജ് നിര്‍മ്മിച്ചു കൊടുത്തതായി ഓര്‍മ്മിച്ചെടുത്തു. എന്നാല്‍ ഇയാള്‍ നോര്‍വേയില്‍ കൂട്ടക്കൊല നടത്തിയെന്നറിഞ്ഞപ്പോള്‍ അന്‍സാരി ഞെട്ടിപ്പോയി.
രണ്ടു വര്‍ഷം മുന്‍പ് താന്‍ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യം കണ്ട് ബ്രെവിക്ക് തനിക്ക് ഇമെയില്‍ അയക്കുകയായിരുന്നുവെന്നാണ് അന്‍സാരി പറഞ്ഞത്. ഇയാളുടെ ആവശ്യമനുസരിച്ച് തലയോട്ടിയും കുരിശുമെല്ലാം ചേര്‍ന്ന ബാഡ്ജ് താന്‍ നിര്‍മ്മിച്ചു നല്‍കിയെന്നും അന്‍സാരി ഓര്‍മ്മിച്ചെടുത്തു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ബാഡ്ജുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ വരുമെന്ന് താന്‍ പ്രതീക്ഷിച്ചെങ്കിലും അഡ്വാന്‍സ് തുക മാത്രമാണ് ലഭിച്ചതെന്നും അന്‍സാരി വ്യക്തമാക്കി.












Click it and Unblock the Notifications