കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍വെ കൊലയാളി വാരണാസിയില്‍ നിന്ന് ബാഡ്ജ് വാങ്ങി

  • By Nisha Bose
Google Oneindia Malayalam News

Anders Behring Breivik
ദില്ലി: ജൂലായ് 22 നടന്ന നോര്‍വെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക്ക് തന്റെ സംഘടനയ്ക്ക് ബാഡ്ജ് നിര്‍മിക്കാനായി വാരണാസി ആസ്ഥാനമായുള്ള 'ഇന്ത്യന്‍ ആര്‍ട്ട് കമ്പനി'യെ സമീപിച്ചിരുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥാപനത്തിന്റെ ഉടമയായ മുഹമ്മദ് അസ്ലം അന്‍സാരി രണ്ടു വര്‍ഷം മുന്‍പ് ബ്രെവിക്കിന് താന്‍ ബാഡ്ജ് നിര്‍മ്മിച്ചു കൊടുത്തതായി ഓര്‍മ്മിച്ചെടുത്തു. എന്നാല്‍ ഇയാള്‍ നോര്‍വേയില്‍ കൂട്ടക്കൊല നടത്തിയെന്നറിഞ്ഞപ്പോള്‍ അന്‍സാരി ഞെട്ടിപ്പോയി.

രണ്ടു വര്‍ഷം മുന്‍പ് താന്‍ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യം കണ്ട് ബ്രെവിക്ക് തനിക്ക് ഇമെയില്‍ അയക്കുകയായിരുന്നുവെന്നാണ് അന്‍സാരി പറഞ്ഞത്. ഇയാളുടെ ആവശ്യമനുസരിച്ച് തലയോട്ടിയും കുരിശുമെല്ലാം ചേര്‍ന്ന ബാഡ്ജ് താന്‍ നിര്‍മ്മിച്ചു നല്‍കിയെന്നും അന്‍സാരി ഓര്‍മ്മിച്ചെടുത്തു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ബാഡ്ജുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ വരുമെന്ന് താന്‍ പ്രതീക്ഷിച്ചെങ്കിലും അഡ്വാന്‍സ് തുക മാത്രമാണ് ലഭിച്ചതെന്നും അന്‍സാരി വ്യക്തമാക്കി.

English summary
An uncanny Indian connection has emerged in Friday's Oslo shooting incident, which left 76 persons dead. A self-confessed Muslim-hating fundamentalist Christian, the 32-year-old Norwegian Anders Behring Breivik, chose an Indian art firm to produce badges for his crusader organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X