സെന്‍സെക്‌സ് 86 പോയിന്റ് താഴ്ന്നു

ഓട്ടോമൊബൈല്‍, ബാങ്കിങ്, റിയാലിറ്റി സ്‌റ്റോക്കുകള്‍ ഇന്നും താഴോട്ടുപോന്നു. വ്യാഴാഴ്ച ഈ മാസത്തെ ഫ്യൂച്ചര്‍-ഓപ്ഷന്‍ വ്യാപാരത്തിന്റെ അവസാനദിവസമായതിനാല്‍ പലരും ഷോര്‍ട്ട് കവറിങിനുവേണ്ടി നടത്തിയ ശ്രമങ്ങളും തിരിച്ചടിയായി. അമേരിക്കയിലെ സാമ്പത്തികനയപ്രതിസന്ധി ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളിലെയും വിപണികളില്‍ പരോക്ഷ സ്വാധീനം ചെലുത്തുന്നുണ്ട്.
എസ്.കെ.എസ് മൈക്രോഫിനാന്‍സ്, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ്, ഇന്ത്യാ ബുള്‍ റിയല്‍ എസ്‌റ്റേറ്റ് എന്നീ കമ്പനികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.
കോള്‍ ഇന്ത്യ, മാരികോ ലിമിറ്റഡ്, യുനൈറ്റഡ് ഫോസ്ഫറസ്, പാന്റലൂണ്‍ റീട്ടെയില്‍, ഓപ്‌റ്റോ സര്‍ക്യൂട്ടസ് തുടങ്ങിയ കമ്പനികളാണ് ഇന്നു നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്.
ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ബെര്‍ജര്‍ പെയിന്റ്‌സ്, ടൈറ്റാന്‍, ഗീതാഞ്ജലി ജെംസ് എന്നീ ഓഹരികള്‍ വിറ്റൊഴിവേക്കേണ്ട കാര്യമില്ല.












Click it and Unblock the Notifications