കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ വിശ്വാസത്തില്‍ നമ്പര്‍ വണ്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള ബിസിനസ് ഗ്രൂപ്പ് ടാറ്റ തന്നെ. ഇക്വിറ്റി മാസ്റ്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാമ്പത്തികപ്രവര്‍ത്തനങ്ങളിലുള്ള സുതാര്യതയാണ് മുകേഷ് അംബാനിയും അനില്‍ അംബാനിയും നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പുകളെ ബഹുദൂരം പിന്നിലാക്കാന്‍ ടാറ്റയ്ക്കു കരുത്തു നല്‍കിയത്.

61 ശതമാനം വോട്ടോടുകൂടി ടാറ്റ ഏറ്റവും മുന്നിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന് 17 ശതമാനം വോട്ട് ലഭിച്ചു. മുകേഷ് അംബാനിയുടെ റിലയന്‍സ് ആറാം സ്ഥാനത്തും അനില്‍അംബാനി ഗ്രൂപ്പ് എട്ടാം സ്ഥാനത്തുമാണ്. എച്ച്.ഡി.എഫ്.സി, എല്‍ ആന്റ് ടി, ടി.വി.എസ് കമ്പനികളാണ് ലിസ്റ്റിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച മറ്റു ഗ്രൂപ്പുകള്‍. ആദിത്യ ബിര്‍ള, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ കമ്പനികളും ആദ്യപത്തിലുണ്ട്.

അഴിമതികളും വിവാദങ്ങളും നിറഞ്ഞ ഇക്കാലത്ത് വിശ്വാസത്തിലാണ് കാര്യമെന്ന് സര്‍വേ തെളിയിച്ചു.. ടുജി സ്‌പെക്ട്രം അഴിമതി ടാറ്റയുടെ പിന്തുണകുറച്ചിട്ടില്ല. പക്ഷേ, നേതൃത്വത്തില്‍ വന്ന മാറ്റം ഇന്‍ഫോസിസിനു തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചേര്‍ന്ന സ്‌റ്റോക്ക് മാര്‍ക്കറ്റ് വെബ്‌സൈറ്റുകളിലൊന്നാണ് ഇക്വിറ്റിമാസ്റ്റര്‍.

English summary
Tata has selected the most trusted corporate group in the country.Infosys, HDFC group, L&T, TVS Group, Mukesh Ambani-led RIL group, Aditya Birla group, Anil Ambani group,ICICI Bank, Bharti Airtel are the other companies in the first ten.Survey conducted by Equitymaster.com
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X