കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ ടെലിസര്‍വ്വീസില്‍ പിരിച്ചുവിടല്‍

  • By Nisha Bose
Google Oneindia Malayalam News

Tata Telecom
ദില്ലി: ടാറ്റയുടെ ടെലികോം യൂണിറ്റായ ടാറ്റ ടെലിസര്‍വ്വീസസ് ലിമിറ്റഡ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലാഭം കുറഞ്ഞതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

സിഡിഎംഎ-ജിഎസ്എം യൂണിറ്റുകളെ ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ സിഡിഎംഎ വിഭാഗം ടാറ്റ ഇന്‍ഡിക്കോമിനു കീഴിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ജിഎസ്എം സര്‍വ്വീസസ് ഡൊക്കോമോ ബ്രാന്‍ഡിനു കീഴിലാണ് ലഭ്യമാകുന്നത്. ഇതു രണ്ടും ഏകോപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നതെന്നറിയുന്നു.

പന്ത്രണ്ടോളം മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് പിരിഞ്ഞു പോകണമെന്നറിയിച്ചു കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായാണ് സൂചന. മാനേജ്‌മെന്റ് തലപ്പത്തും കമ്പനി വന്‍ അഴിച്ചുപണി നടത്തിയതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ദില്ലി സര്‍ക്കിളിന്റെ ചുമതല വഹിച്ചിരുന്ന വിനീത് ഭാട്ടിയയ്ക്ക് വടക്കേ ഇന്ത്യയുടെ റീജിയണല്‍ ഹെഡ് എന്ന അധികചുമതല നല്‍കിയിട്ടുണ്ട്.

English summary
The telecom unit of the Tata Group has decided to combine two businesses that provide mobile services using different technologies, raising fears of job cuts in an industry marked by low tariffs and falling profits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X