വെള്ളമെന്ന് കരുതി മണ്ണെണ്ണ കുടിച്ച കുട്ടി മരിച്ചു
മൈസൂര്‍: വെള്ളമാണെന്ന് കരുതി കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു. മൈസൂര്‍ ഗാന്ധിനഗറിലാണ് കുഞ്ഞ് മരിച്ചത്.
നരസിംഹ-ഗൗരി ദമ്പതിമാരുടെ മകനായ നന്ദനാണ് മരിച്ചത്. പാല്‍പ്പാത്രത്തിന് സമീപം വെച്ചിരുന്ന വെള്ള മണ്ണെണ്ണയാണ് കുട്ടി കുടിച്ചത്. ഉടന്‍തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ 24ന് ഞായറാഴ്ച മൂന്നരയോടെയാണ് കുട്ടി മണ്ണെണ്ണകുടിച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.












Click it and Unblock the Notifications