ബാറുടമ ദമ്പതിമാരെ കയ്യേറ്റം ചെയ്തു
ഗുഡ്ഗാവ്: ബാറിലെത്തിയ ദമ്പതിമാരോട് ബാറുടമ മോശമായി പെരുമാറിയെന്ന് പരാതി. ഞായറാഴ്ച രാത്രി ഗുഡ്ഗാവിലെ ഒരു ബാറിലാണ് സംഭവം.
പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന ആദിത്യയും ഭാര്യയും ബാറിലെത്തി കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാറുടമ അശ്ലീല ഗാനങ്ങള്‍ വച്ചു. ഇതിനു ശേഷം ഇവരോട് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ബാറിലെ ബൗണ്‍സേഴ്‌സ് എത്തി തങ്ങളെ അടിച്ചുവെന്നും ആദിത്യ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ബാറുടമയ്ക്കും ബൗണ്‍സേഴ്‌സിനുമെതിരെ ആദിത്യ ഗുഡ്ഗാവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരിയയാണെന്നും ചര്‍ച്ചകള്‍ക്കു ശേഷം ദമ്പതിമാര്‍ പരാതി പിന്‍വലിച്ചില്ലെങ്കില്‍ മാത്രമേ കേസ് അന്വേഷിക്കൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications