കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍

  • By Nisha Bose
Google Oneindia Malayalam News

sm krishna-hina rabbani
ദില്ലി:പാക്കിസ്താന്റെ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ ദില്ലിയിലെത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ഹിന ദില്ലിയിലെത്തിയത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പാകിസ്താന്റെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയാണ് 34 കാരിയായ ഹിന.

എന്നാല്‍ ഹിന പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തു വച്ച് കശ്മീരിലെ വിഘടനവാദികളായ ഹുറിയത്ത് തീവ്രവാദി വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഇതിനോടകം വിവാദമായിട്ടുണ്ട്.

പാകിസ്താനില്‍ നിന്നു വിട്ടുകിട്ടാനുള്ള 48 കുറ്റവാളികളുടെ പട്ടിക ഇന്ത്യ ചര്‍ച്ചയ്ക്കിടെ കൈമാറുമെന്നാണ് സൂചന. ഭീകരതയെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക, പരസ്പരവിശ്വാസം വളര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായേക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കെത്തും മുന്‍പ് ഹിന യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
As the foreign secretaries of the two countries firmed up confidence building measures (CBMs), Pakistan Foreign Minister Hina Rabbani Khar Tuesday hoped New Delhi and Islamabad could move forward as 'good, friendly neigbours'.The 34-year-old Khar, Pakistan's first woman and youngest foreign foreign minister, will hold wide-ranging talks with her Indian counterpart S.M. Krishna Wednesday, when the CBMs will be unveiled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X