പിഎംകെ വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു
മധുര: പട്ടാളി മക്കള്‍ കക്ഷിയുടെ തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റിനെ പത്തോളം പേര്‍ ചേര്‍ന്ന് നടുറോഡില്‍ വച്ച് വെട്ടിക്കൊന്നു. ഇളഞ്ചേഴിയന്‍ (46) ആണ് കൊല്ലപ്പെട്ടത്.
കുട്ടികളെ സ്‌കൂളില്‍ കൊണ്ടു പോയി വിട്ടിട്ടു വരികയായിരുന്ന ഇളഞ്ചേഴിയനെ അക്രമി സംഘം കാറില്‍ പിന്‍തുടരുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടികൊല്ലുകയായിരുന്നു.
കൊല്ലപ്പെട്ട ഇളഞ്ചേഴിയന്‍ പുതിയ തമിഴകം പാര്‍ട്ടിയുടെ നേതാവിന്റെ മകനെ കൊന്നതടക്കമുള്ള കൊലപാതക കേസുകളില്‍ പ്രതിയാണ്. ഇയാളോടു പലര്‍ക്കും ശത്രുതയുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
അതേസമയം കൊലപാതകത്തിനു നേതത്വം കൊടുത്ത കാശിവിശ്വനാഥന്‍ എന്നയാള്‍ കീഴടങ്ങിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാശിവിശ്വനാഥന് മുന്‍പേ ഇളഞ്ചേഴിയനോട് ശത്രുതയുണ്ടായിരുന്നു. മുന്‍പ് ഇളഞ്ചേഴിയന്റെ തോട്ടത്തില്‍ ബോംബ് വച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. മറ്റു പ്രതികള്‍ക്കു വേണ്ടി വലവിരിച്ചു കഴിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications