കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയ്ക്ക് സെക്‌സ് ടോയ്‌സ് അയച്ച യുവാവ് കുടുങ്ങി

  • By Lakshmi
Google Oneindia Malayalam News

മുംബൈ: പത്തൊന്‍പതുകാരിയുടെ വീട്ടിലേയ്ക്ക് പതിവായി ലൈംഗിക കളിപ്പാട്ടങ്ങളും അടിവസ്ത്രങ്ങളും അയച്ചുകൊണ്ടിരുന്ന യുവാവ് അറസ്റ്റിലായി.

ഏറെനാളുകളായി മുംബൈയിലെ പത്തൊന്‍പതുകാരിയുടെ വീട്ടിലേയ്ക്ക്് സൂരജ് സാഗര്‍ എന്ന ഇരുപത്തിയൊന്നുകാരന്‍ അജ്ഞാതന്‍ എന്ന പേരില്‍ സമ്മാനങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ ജൂലൈ 25നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിന്മേലാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണിലേയ്ക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിനടുത്തുള്ള റസ്റ്റോറന്റില്‍ വിളിച്ച് ഇയാള്‍ പലപ്പോഴും വിലകൂടിയ ഭക്ഷണങ്ങള്‍ കുട്ടിയുടെ വീട്ടിലെത്തിക്കാനും ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഓരോ വട്ടവും ഇത്തരത്തില്‍ ആയിരത്തോളം രൂപയുടെ ഭക്ഷണമാണ് ഹോട്ടലുകാര്‍ ഈ ഫോണ്‍ കോള്‍ അനുസരിച്ച് വീട്ടിലെത്തിച്ചിരുന്നത്. ഇതിനെല്ലാം പെണ്‍കുട്ടിയുടെ പിതാവാണ് പണം നല്‍കേണ്ടിവന്നത്. ഇത്തരത്തില്‍ ഈ കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.

ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സാഗറിനൊപ്പം മറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
A family in Mumbai was harassed for a long time after receiving simultaneous surprise gifts from an unknown person. What embarrassed the parents, especially the 19-year-old girl were the gift items. It were all sex toys and lingerie,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X