പീഡിപ്പിച്ച യുവാവിന്റെ വീട്ടില്‍ യുവതി ജീവനൊടുക്കി
നടത്തറ(തൃശൂര്‍): വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന്റെ വാടകവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിനിയായ വനപല്ലി കാളിമുത്തുവിന്റെ മകള്‍ മല്ലിക(26)യെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സേലം സ്വദേശിയായ ശിവകുമാറിനെ(20) പൊലീസ് കസ്റ്റഡിയിലെടുത്തു.
നടത്തറ പമ്പിനു സമീപം ശിവകുമാര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ ഞായറാഴ്ച വൈകിട്ടാണു സംഭവം നടന്നത്. പുത്തൂരില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന മല്ലികയുടെ ഇരുമ്പുകച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായി മൂന്നു മാസം മുന്‍പാണു ശിവകുമാര്‍ എത്തിയത്.
രണ്ടു മാസം മുന്‍പാണു യുവതിയെ വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ചു ശിവകുമാര്‍ പീഡനം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറിയിരുന്നു.
ഇതുസംബന്ധിച്ചു ഞായറാഴ്ച രാവിലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നീടു വൈകിട്ടു നാലോടെയാണു യുവാവിന്റെ വാടകവീട്ടില്‍ മല്ലികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കുറ്റമാണു ശിവകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications