ലാലിന്റെ ചിത്രത്തില്‍ പാലഭിഷേകവും പുഷ്പാര്‍ച്ചനയും

പരിശോധന നടക്കുമ്പോള്‍ വീടിന് പുറത്ത് വന്‍ മാധ്യമപ്പടയാണ് ഉണ്ടായിരുന്നത്. ആദ്യം വീട്ടുജോലിക്കാര്‍ പറഞ്ഞത് ലാല്‍ വീ്ട്ടിലില്ലെന്നായിരുന്നു.
രാമേശ്വരത്ത് ഷൂട്ടിംഗ് അവസാനിക്കുകയും വീട്ടില്‍ വീണ്ടും പരിശോധന നടക്കുകയും ചെയ്ത സാഹചര്യത്തില്‍ മോഹന്‍ലാല്‍ എവിടെയെന്ന അന്വേഷണമായിരുന്നു ചൊവ്വാഴ്ച പകല്‍മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്.
വൈകീട്ട് ആറുമണിയോടെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥസംഘം പുറത്തേക്കു പോകുന്നതിനുമുമ്പായി ഒരു കാര്‍ ലാലിന്റെ വീട്ടില്‍നിന്നു പുറത്തു കടന്നിരുന്നു. ഇതില്‍ ലാലുണ്ടെന്ന് ആദ്യം അഭ്യൂഹം പരന്നു. എന്നാല്‍ സ്ഥിരീകരണമുണ്ടായില്ല.
ഉദ്യോഗസ്ഥ സംഘം പോയി അരമണിക്കൂറിനുശേഷം മോഹന്‍ലാലിന്റെ പജേറോ ഗേറ്റിന് മുന്നിലെത്തി. അപ്പോഴേക്കും കാത്തുനിന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഓടിയെത്തി കാറില്‍ പൂ വിതറി താരത്തിന് ജയ് വിളിച്ചു.
ഗേറ്റ് കടന്ന് മുറ്റത്തെത്തിയ കാറില്‍നിന്ന് പുറത്തിറങ്ങിയത് ആരാണെന്നതും വ്യക്തമായില്ല. എങ്കിലും മോഹന്‍ലാലിന്റെ ചിത്രം റോഡരികില്‍ സ്ഥാപിച്ച് ആരാധകര്‍ പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തി.
റെയ്ഡ് സമയത്ത് മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. വൈകീട്ട് മൂന്നുമണിയോടെയാണ് കൂട്ടമായെത്തിയ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീടിനു സമീപത്തെ റോഡരികിലായി മോഹന്‍ലാലിന്റെ ഫോട്ടോയും ഡയലോഗും പതിച്ച ഫ്ലക്സുകള്‍ കെട്ടിയത്.












Click it and Unblock the Notifications