കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ്ജ് വര്‍ധന ബുധനാഴ്ച ചര്‍ച്ച

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ബസ് യാത്രാക്കൂലി വര്‍ധിപ്പിക്കുന്നതിനെപ്പറ്റി ഗതാഗത മന്ത്രി വിഎസ്. ശിവകുമാര്‍ ബസ് ഉടമകളുമായി ബുധനാഴ്ച ചര്‍ച്ച നടത്തും.

നിരക്കു വര്‍ധന സംബന്ധിച്ചു കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഓര്‍ഡിനറി ബസിനു മിനിമം നിരക്ക് നാലു രൂപയില്‍നിന്ന് അഞ്ചായും ഫാസ്റ്റിനു മിനിമം നിരക്ക് അഞ്ചു രൂപയില്‍നിന്ന് ഏഴായും വര്‍ധിപ്പിക്കണമെന്നാണു കമ്മിഷന്‍ ശുപാര്‍ശ. എന്നാല്‍ ബസ് ഉടമകള്‍ കൂടുതല്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം ചാര്‍ജിന്റെ യാത്രാപരിധി രണ്ടര കിലോമീറ്ററില്‍നിന്ന് അഞ്ചു കിലോമീറ്ററാക്കാനും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിന്റെ കാര്യത്തില്‍ തീരുമാനമായില്ല.

അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിട്ടേ നിരക്കു വര്‍ധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂവെന്നു മന്ത്രി വിഎസ്. ശിവകുമാര്‍ പറഞ്ഞു.

English summary
State Transport Minister VS Sivakumar will today hold discussions with the private bus operators for taking a decision on raising the minimum bus charge to Rs 5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X