വനിതാപോലീസിന് അശ്ലീലമെസേജ്; പ്രതി പോലീസ്
കോട്ടയം: ക്രൈംഡിറ്റാച്ച്‌മെന്റിലെ വനിതാ പോലീസുകാരിയ്ക്ക് അശ്ലീല മെസ്സേജയച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ബൈജു എന്ന പോലീസുകാരനാണ് മെസേജയച്ചതെന്നാണ് കണ്ടെത്തിയത്.
സംഭവത്തിനു പിന്നില്‍ പോലീസുകാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതോടെ വനിതാ ജീവനക്കാരി പരാതി പിന്‍വലിച്ചു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ കോട്ടയം എസ്പി കേസന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി എം വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈല്‍ഫോണില്‍ നിന്നാണ് ക്രൈംഡിറ്റാച്ച്‌മെന്റിലെ വനിതാ പോലീസുകാരിയ്ക്ക് അശ്ലീല മെസ്സേജു ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. സ്റ്റേഷനിലെ ചില പോലീസുകാര്‍ രാജേഷിന്റെ മൊബൈല്‍ പരിശോധിച്ചു. ഇതിനിടയിലാണ് വനിതാ പോലീസിന്റെ മൊബൈലിലേയ്ക്ക് അശ്ലീലസന്ദേശം പോയതെന്നും സൂചന ലഭിച്ചിരുന്നു.












Click it and Unblock the Notifications