കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിന്റെ ആനക്കൊമ്പ്; ഹര്‍ജി സ്വീകരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Mohanlal
തൃശൂര്‍: ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ഫയല്‍ചെയ്ത ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി ഓഗസ്റ്റ് ഒന്നിന് പരിഗണിക്കും.

മോഹന്‍ലാല്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കൊച്ചി ഡിഎഫ്ഒ എന്നിവരെ എന്നിവര്‍ക്കെതിരേ തൃശൂര്‍ സ്വദേശി പിഡി ജോസഫാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നതിനുമുമ്പായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ സമയം നല്‍കി.

നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് കുറ്റകരമായിട്ടും പ്രാഥമികാന്വേഷണം പോലും നടത്താത്ത ഉദ്യോഗസ്ഥരുടെ നടപടി ഒത്തുകളിയാണെന്ന് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആനവേട്ടകളെക്കുറിച്ചും ആനകള്‍ ചത്തൊടുങ്ങിയതു സംബന്ധിച്ചും കണക്കുകള്‍ ശേഖരിക്കണമെന്നും ഇതു പരിശോധിച്ച് കോടതി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് വനം വകുപ്പ് മന്ത്രിയും നടനുമായ ഗണേശ് കുമാര്‍ വ്യക്തമാക്കിയിരുന്നു

English summary
Thrissur vigilance court accept plea in recovery of elephant tusks from the house of superstar Mohanlal.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X