• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റഷ്യയില്‍ വിരമിക്കല്‍ പ്രായം 65

മോസ്‌കോ: റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് ധനകാര്യ ഉപമന്ത്രി സെര്‍ജി ഷതലോവ് അറിയിച്ചു.

ഇപ്പോള്‍ പുരുഷന്മാര്‍ 60 വയസ്സിലും വനിതകള്‍ 55 വയസ്സിലുമാണ് വിരമിക്കുന്നത്.

ഖനിതൊഴിലാളികളും പൈലറ്റുകളും ഇതിലും എത്രയോ നേരത്തെ പിരിയുന്നുണ്ട്.. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ പ്രായമാണ്.

ഘട്ടം ഘട്ടമായാണ് ഇതു നടപ്പാക്കാനൊരുങ്ങുന്നത്. 15 വര്‍ഷം കൊണ്ട് 65 വയസ്സിലെത്തിക്കുകയാണ് ലക്ഷ്യം. റഷ്യയിലെ മൊത്തം വളര്‍ച്ചാനിരക്കിലുണ്ടായ കുറവാണ് ഇത്തരം നടപടികളിലേക്ക് സര്‍ക്കാറിനെ നയിക്കുന്നത്.

പക്ഷേ, രാജ്യത്തെ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 63 ആണെന്നതാണ് ഈ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ മുഖ്യവാദം. 65ാം വയസ്സില്‍ പെന്‍ഷന്‍ വാങ്ങാന്‍ അധികം ആളുണ്ടാവില്ലെന്ന് ചുരുക്കം. എന്നാല്‍ 2015 വരെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി വഌഡ്മിര്‍ പുട്ടിന്‍ വ്യക്തമായിട്ടുണ്ട്.

English summary
Russia will raise the retirement age to 65. Now the retirement age in russia, men at 60 and women at 55."We will not do it immediately, but rather gradually, step-by-step, adding half a year or even one-third of a year annually so that in 15 years we will hit the 65-year mark," Deputy Finance Minister Sergei Shatalov said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X