സുരക്ഷിതമല്ലാത്ത സെക്‌സ്; എയ്‍ഡ്‍സ് രോഗിക്ക് തടവ്

വൂള്‍വര്‍ഹാംപ്റ്റണ്‍ ക്രൌണ്‍ കോടതിയാണ് ശിക്ഷവിധിച്ചത്. സിംബാബ്‍വെക്കാരനായ കോസിനാറ്റി മബാന്‍ഡി(44)യാണ് സുരക്ഷിതമാര്‍ഗങ്ങളില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടത്.
നല്‍പത്തിനാലുകാരനായ ഇയാള്‍ക്ക് രണ്ടു വര്‍ഷം മുമ്പാണ് കാമുകിയില്‍ നിന്ന് എച്ച്‌ഐവി വൈറസ് പകര്‍ന്നത്. 2009ലാണ് സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായത്, പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. മാധ്യമങ്ങളില്‍ ഇയാളുടെ പടം കണ്ട ഒരു സ്ത്രീ തനിയ്ക്ക് ഇയാള്‍ എയ്‍ഡ്‍സ് പരത്തിയെന്ന് പരാതി നല്‍കിയതോടെ ഇയാളെ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു.
പിന്നീട് ഇയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് സ്ത്രീകള്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇയാളുടെ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞ് ചികിത്സ തേടട്ടെയെന്ന് കോടതി പറഞ്ഞു.












Click it and Unblock the Notifications