കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷിതമല്ലാത്ത സെക്‌സ്; എയ്‍ഡ്‍സ് രോഗിക്ക് തടവ്

  • By Lakshmi
Google Oneindia Malayalam News

Nkosinathi Mabanda
ലണ്ടന്‍: എയ്‍ഡ്‍സ് രോഗിയാണെന്ന് അറിഞ്ഞിട്ടും സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ഒന്‍പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയയാളെ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

വൂള്‍വര്‍ഹാംപ്റ്റണ്‍ ക്രൌണ്‍ കോടതിയാണ് ശിക്ഷവിധിച്ചത്. സിംബാബ്‍വെക്കാരനായ കോസിനാറ്റി മബാന്‍ഡി(44)യാണ് സുരക്ഷിതമാര്‍ഗങ്ങളില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടത്.

നല്‍പത്തിനാലുകാരനായ ഇയാള്‍ക്ക് രണ്ടു വര്‍ഷം മുമ്പാണ് കാമുകിയില്‍ നിന്ന് എച്ച്‌ഐവി വൈറസ് പകര്‍ന്നത്. 2009ലാണ് സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായത്, പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. മാധ്യമങ്ങളില്‍ ഇയാളുടെ പടം കണ്ട ഒരു സ്ത്രീ തനിയ്ക്ക് ഇയാള്‍ എയ്‍ഡ്‍സ് പരത്തിയെന്ന് പരാതി നല്‍കിയതോടെ ഇയാളെ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു.

പിന്നീട് ഇയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് സ്ത്രീകള്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇയാളുടെ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞ് ചികിത്സ തേടട്ടെയെന്ന് കോടതി പറഞ്ഞു.

English summary
A ZIMBABWEAN man has been sentenced to four years in a UK prison after pleading guilty to recklessly infecting his partner with the HIV virus,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X